Fr.Antony Plackal, Fr. Jose Plackal, Mr.Jose PD, Sr.Lee Rose Plackal joining in the 'Ponnada Aniyickal' ceremony.
കേരളത്തിലെ പ്രാചീന കുടുംബങ്ങളിൽ ഒന്നായ പ്ലാക്കൽ കുടുംബം ഇന്ന് കേരളമെമ്പാടും വ്യാപിച്ചിരിക്കുന്നു.
ക്രിസ്തു ശിഷ്യനായ തോമാസ്ലീഹാ പാലയൂർ വച്ച് മാനസാന്തരപ്പെടുത്തിയ കള്ളി, കാളിയാകാവ് ശങ്കരമംഗലം, പകലോമറ്റം, എന്നീ കുടുംബങ്ങളിലെ കാളിയകാവ് കുടുംബത്തിന്റെ ഒരു ശാഖ ആണ് പ്ലാക്കൽ കുടുംബം.പാലയൂരിൽ നിന്നും മതപീഡനം കൊണ്ടോ മറ്റു കാരണങ്ങളാൽ ഈ കുടുംബങ്ങൾ അന്നത്തെ പ്രശസ്ത യഹൂദ കോളനികളായ കൊടുങ്ങല്ലൂർ, ചേന്ദമംഗലം, പറവൂർ എന്ന സ്ഥലങ്ങളിലേക്ക് കുടിയേറി. കൊടുങ്ങല്ലൂർ തമ്പുരാന്റെ പ്രത്യേക പരിഗണനയിൽ വാണിജ്യവും വ്യാപാരവും നടത്തിയിരുന്ന യഹൂദ ക്രിസ്ത്യൻ കുടുംബങ്ങൾ ക്രമേണ മാള അമ്പഴക്കാട് എന്നീ സ്ഥലങ്ങളിൽ വന്നു താമസിച്ചതായി കരുതുന്നു.
അമ്പഴക്കാട് തോമാശ്ലീഹായുടെ നാമധേയത്തിൽ പള്ളിപണിയുവാൻ കളിയങ്കാവ് തറവാട്ടിലെ 3 കുടുംബക്കാർ മുന്നോട്ടു ഇറങ്ങിയതായി കാണുന്നു കൊടുങ്ങല്ലൂർ തമ്പുരാന്റെ ഒത്താശയോടെ അമ്പഴക്കാട് മനക്കലെ നമ്പൂതിരിമാർ ദാനം ചെയ്ത സ്ഥലത്താണ് ദേവാലയം പണിതത്.
ഈ കാലഘട്ടങ്ങളിൽ ആവണം കളിയങ്കാവ് കുടുംബത്തിലെ കുറേ കുടുംബക്കാർക്ക് പ്ലാക്കൽ എന്ന കുടുംബപേർ സ്വീകരിച്ചത്.
കളിയങ്കാവ് കുടുംബത്തിൽ നിന്നും തിരിഞ്ഞു വന്ന പ്ലാക്കൽ കുടുംബക്കാർ കലാകാലങ്ങളിൽ അന്നത്തെ പ്രധാന ക്രൈസ്തവ കേന്ദ്രങ്ങളിലേക്ക് കുടിയേറിയതായി കാണാം. കൊടുങ്ങല്ലൂർ,കോട്ടപ്പുറം ചന്തയിൽ വ്യാപാരങ്ങൾക്ക് വരുമ്പോൾ ഒത്തുകൂടാനുള്ള കുടുംബാംഗങ്ങൾ പരസ്പരം പകരുന്ന അറിവുകൾ വച്ച് പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ചു പോകുമത്രേ. ക്രൈസ്തവ കുടിയേറ്റ ഭൂമികളായ കുറവിലങ്ങാട്, പാലാ, തൊടുപുഴ, ചങ്ങനാശ്ശേരി സ്ഥലങ്ങളിലേക്ക് കുറെ കുടിയേറി കടപ്ലാക്കൽ, ഒറ്റപ്ലാക്കൽ, കായപ്ലാക്കൽ കുടുംബങ്ങൾ എന്ന് മധ്യതിരുവിതാംകൂറിൽ നിലവിലുണ്ട്.
1800 ൽ പ്ലാക്കൽ കുടുംബത്തിൽപ്പെട്ട ശ്രീ ഔസേപ്പ് എന്ന കാരണവർക്ക് കുറുമശ്ശേരിയിൽ കരഭൂമിയായി ഏറെ സ്ഥലം അക്കാലത്തെ മറ്റപ്പിള്ളി മനക്കാരുടെ കൈയിൽ നിന്നും തരപ്പെടുത്തി കിട്ടി.
വെണ്ണൂർ പ്രദേശത്തു നിന്നും കുറുമശ്ശേരിയിലേക്ക് കുടിയേറിയ ഔസേപ്പ് കാരണവർക്ക് നാല് ആൺമക്കൾ ആയിരുന്നു.മൂത്തമകൻ ലോനപ്പൻ, രണ്ടാമത്തെ മകൻ ഔസപ്പ് കൊച്ചു വർക്കിയും കുഞ്ഞിപ്പൈലോ യുമായിരുന്നു മൂന്നാമത്തെയും, നാലാമത്തെതും.
ശ്രീ ഔസേപ്പ് കാരണവരുടെ രണ്ട് ആൺമക്കളുടെ എട്ടു തലമുറകളിലായി ഏകദേശം നൂറോളം കുടുംബങ്ങൾ ഇന്ന് കുറുമശ്ശേരി ആറ്റുപുറം, ചെങ്ങമനാട് എന്നീ സ്ഥലങ്ങളിലും അവിടെ നിന്നും മറ്റു പല സ്ഥലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.
ഈ കുടുംബങ്ങളുടെ ഒരു കൂട്ടായ്മയാണ് പ്ലാക്കൽ കുടുംബയോഗം.
PLACKAL FAMILY, spread all over Kerala with many additives, is a well known family network.
St Thomas came to India in AD 52 and baptized Kali, Kalikaav, Pakalomattam and Shankarpuri families in Palayur. The Kaalikaav family then migrated into Mala and Ambazhakkad areas .
In AD 300, a church was built by this family in Ambazhakkad in the name of Saint Thomas.
Over the years, these families got migrated into Travancore areas and Subsequently into many parts of the world.
Plackal name was acquired by a group of this family members and today Plackal families with lot of aditives are spread all over Kerala. Kadaplackal, Ottaplackal, Kayaplackal, Panthaplackal, etc added to some of the families in middle Travancore, all tracing the roots back into Kaalikaav family, one of the families, directly baptized by the disciple of Christ St Thomas.
In 1800s one Mr. Ouseph from Plackal family migrated from Mala area in to Kurmassery village. Today his family is spread into more than 100 nuclear families. Kadaplackal, ottaplackal etc added to some of the families in middle Travancore, all tracing the roots back into Kaalikaav family, one of the families, directly baptized by the disciple of Christ St Thomas.
Plackal Kudumba Yogam is an apex body of all these Plackal families in and around Kurumassery.